ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ജൈവ കൃഷി പദ്ധതിക്ക് തുടക്കം

ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ജൈവ കൃഷി പദ്ധതിക്ക് തുടക്കം  

















































ഇരിട്ടി: ഇരിട്ടി  മഹാത്മാഗാന്ധി കോളേജ് ഭൂമിത്ര സേന ക്ലബ്ബിന്റെയും, ഇ ഡി ക്ലബ്ബിന്റെയും,ജൈവവൈവിധ്യ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ  ജൈവകൃഷി പദ്ധതി ആരംഭിച്ചു.  കിഴൂർ ചാവശ്ശേരി വില്ലേജ് കൃഷി ഓഫീസർ  ഡോ. കെ.ആർ. ജിതിൻ    ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ആർ. സ്വരൂപ  അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി, വൈ. വൈ. മത്തായി, വത്സരാജ്, എം.വി. ചന്ദ്രൻ എന്നിവർ മുഖ്യാതിഥിതികളായി. ഡോ. കെ. അനീഷ്‌കുമാർ, പി.പ്രിയങ്ക , പി.സി. സുമ, സി. ഗീത, ഡോ. പി.കെ.  രേഷ്മ, കെ.വി. പ്രജിൽ, ഡോ. എം. നിശ, ഡോ. ജയസാഗർ അടിയേരി, സെബിൻ ജോർജ്ജ്, എ. ഗ്രീഷ്മ, ഡോ. ജസ്‌ന ജെയിംസ്, വി. കെ. സന്തോഷ്‌ കുമാർ, ഡോ. എം. ലിൻഷ, പി.വി. ഫവാസ്, കെ.കെ. സനീഷ്  എന്നിവർ സംസാരിച്ചു.
തുടർന്ന് ഭൂമിത്രസേന ക്ലബ്ബ് , ഇ ഡി ക്ലബ്ബ്‌ , ജൈവവൈവിധ്യ ക്ലബ്ബ്‌ അംഗങ്ങൾചേർന്ന്  പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചു.