സെന്റ് ജോസഫ്സ് യു.പി സ്കൂൾ അറബി
57 -ാമത് വാർഷിക ആഘോഷം ഫെബ്രുവരി 13 വ്യാഴാഴ്‌ച വൈകുന്നേരം 5 മണിക്ക്
ഉളിക്കൽ : കിഴക്കൻ മലയോര മേഖലയായ അറബിയുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക് നിറച്ചാർത്തേകി സമാനതകളില്ലാതെ വിജയഗാഥകൾ രചിച്ച് ജൈത്രയാത്ര തുടരുകയാണ് അറബി സെൻ്റ് ജോസഫ്‌സ് യു. പി. സ്‌കൂൾ. സബ് ജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം ഒന്നാം സ്ഥാനവും എൽ.പി. വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും നേടി നാടിന്റെ പ്രകാശഗോപുരമായി വിളങ്ങുന്ന നമ്മുടെ വിദ്യാലയത്തിന്റെ 57 -ാമത് വാർഷിക ആഘോഷം ഫെബ്രുവരി 13 വ്യാഴാഴ്‌ച വൈകുന്നേരം 5 മണിക്ക് സ്‌കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെടുകയാണ്. സാംസ്‌കാരിക സമ്മേളനത്തിലേക്കും തുടർന്നുള്ള കലാപരിപാടികളിലേക്കും ഏവരുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിച്ചുകൊണ്ട് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്, മാനേജ്‌മെൻ്റ്, സ്റ്റാഫ് & പി.റ്റി.എ.