വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജർമ്മൻ പൗരന് ദാരുണാന്ത്യം


വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജർമ്മൻ പൗരന് ദാരുണാന്ത്യം


വാൽപ്പാറ-പൊള്ളാച്ചി റോഡിലാണ് സംഭവം. റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും കാട്ടാനയ്ക്ക് പിന്നിലൂടെ ബൈക്കിൽ പോകുകയായിരുന്നു മൈക്കിൾ

പാലക്കാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരൻ മരിച്ചു. ജർമൻ പൗരനായ മൈക്കിളാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ബൈക്കിൽ സഞ്ചാരിക്കുകയായിരുന്ന മൈക്കിളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

വാൽപ്പാറ-പൊള്ളാച്ചി റോഡിലാണ് സംഭവം. റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും കാട്ടാനയ്ക്ക് പിന്നിലൂടെ ബൈക്കിൽ പോകുകയായിരുന്നു മൈക്കിൾ. ഇതിനിടെ ആന ആക്രമിക്കുകയായിരുന്നു. മൈക്കിൾ ബൈക്കിൽ നിന്ന് വീഴുകയും എണീറ്റുനിന്നതോടെ വീണ്ടും ആന ആക്രമിക്കുകയുമായിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബഹളംവെച്ച് ആനയെ അവിടെനിന്നും തുരത്തിശേഷമാണ് ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ ആദ്യം എസ്റ്റേറ്റ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൈക്കിളിനെ ആന ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവസ്ഥലത്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്.