കണ്ണൂര്‍: ലഹരിയുടെ വഴിയെ പോയി യുവത്വം തുലക്കുന്നു ആളുകളുടെ എണ്ണം കേരളത്തില്‍ കൂടി വരികയാണ്. യുവതലമുറയെ സാരമായി ബാധിക്കുന്ന വിഷയമായി രാസലഹരിയുട ഉപയോഗം അടക്കം മാറുന്നു. എംഡിഎംഎയും എല്‍എസ്ഡിയുമെല്ലാം ഇന്ന് കേരളത്തില്‍ സുലഭമായി കിട്ടുന്ന ലഹരിയായി മാറുകയാണ്. ഇതിനെതിരെ എത്ര മുന്‍കരുതല്‍ സ്വീകരിച്ചിട്ടും കൈവിട്ട അവസ്ഥയിലാണ് പോക്ക്. സ്ത്രീകളില്‍ അടക്കം ഈ രാസലഹരിയുടെ ഉപയോഗം പിടിവിട്ടു പോകുകയാണ്. കൗമാരക്കാര്‍ പോലും ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിക്കപെടുന്ന സ്ത്രീകളുടെ എണ്ണവും കൂടി വരികയാണ്. ഏറ്റവും ഒടുവില്‍ നിഖില എന്ന പയ്യന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി എംഡിഎംഎയുമായി അറസ്റ്റിലായ സംഭവമാണ് പുറത്തുവന്നത്.
സ്‌കൂള്‍ പഠനകാലത്ത് മിടുക്കിയായിരുന്ന പെണ്‍കുട്ടി ഇന്ന് അന്യസംസ്ഥാനങ്ങളില്‍ പോലും അറിയപ്പെടുന്ന ലഹരിവില്‍പ്പനക്കാരിയായി മാറിയിരിക്കുന്നതു. ഇത് മലയാളി സമൂഹത്തെ ശരിക്കും നടക്കുന്നതാണ്. ലഹരിയുടെ ഉപയോഗത്തിലേക്ക് നീങ്ങി പിന്നീട് വില്‍പ്പനയിലേക്ക് വഴിമാറിയ ജീവചരിത്രമാണ് ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന നിഖിലക്കുള്ളത്. പയ്യന്നൂരില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തുവരവേ കഞ്ചാവു വില്‍പ്പനയുടെ പേരില്‍ പിടിയിലായിരുന്നു ഇവര്‍. ഇതിന് ശേഷമാണ് ഇപ്പോള്‍ ഈ 29കാരി എംഡിഎംഎ കേസിലും പിടിയിലായിരിക്കുന്നത്.