നിർണായക തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും; 'സംസ്ഥാനത്തേക്ക് സ്വകാര്യ സർവകലാശാലകൾക്ക് സ്വാഗതം'

തിരുവനന്തപുരം: സംസ്ഥാനത് സ്വകാര്യ സർവ്വകലാശാലകൾ വരും. ബിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാൻ സിപിഎം നേരത്തെ തന്നെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ്‌സി - എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥയോടെയാകും സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുക. ശ്യാം ബി മേനോൻ കമ്മിറ്റി മുന്നോട്ട് വെച്ച ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. സർക്കാർ നിയന്ത്രണം, ഫീസ്, തുടങ്ങി നിരവധി വിഷയങ്ങളിൽ ചോദ്യങ്ങളേറെയുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റത്തിനും വലിയ നിക്ഷേപത്തിനുമാണ് സംസ്ഥാനം ഇതിലൂടെ നീക്കം നടത്തുന്നത്.