അവസാന ഓവറുകളിൽ സ്കോർ ഉയർത്തിയ മിച്ചൽ ബ്രേസ്‍വെല്ലിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി.

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 252 റണ്‍സ് വിജയലക്ഷ്യം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്കോറര്‍. 101 പന്തിൽ 63 റൺസെടുത്തു പുറത്തായി . അവസാന ഓവറുകളിൽ സ്കോർ ഉയർത്തിയ മിച്ചൽ ബ്രേസ്‍വെല്ലിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി.
മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും എറിഞ്ഞ ആദ്യ ഓവറിൽ ന്യൂസീലൻഡ് തകര്‍ത്തെറിഞ്ഞതോടെ, പിന്നാലെ ഇന്ത്യ സ്പിന്നർമാരെ ഇറക്കി. ന്യൂസീലന്‍ഡ് വരുൺ പന്തെറിയാനെത്തിയതോടെ പ്രതിരോധത്തിലായി. വില്‍ യങ്ങിനെ(15) വിക്കറ്റിന് മുന്നില്‍ കുടുക്കി വരുണ്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രചിന്‍ രവീന്ദ്രയെ(37) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവ് ഇന്ത്യക്ക് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. തന്‍റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്യംസണെ(9) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ കുല്‍ദീപ് കിവീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.തുര്‍ന്ന് ലാഥമും മിച്ചലും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ 20-ാം ഓവറില്‍ 100 കടത്തി. സ്പിന്നര്‍മാരെ ഇരുവരും കരുതലോടെ നേരിട്ടതോടെ കിവീസ് റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞു. വൈകാതെ ലാഥമിനെ(14) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു.
പിന്നീട് മിച്ചല്‍ - ഗ്ലെന്‍ ഫിലിപ്‌സ് (34) സഖ്യം കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും 57 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറില്‍ ഫിലിപ്‌സിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് വീണ്ടും ബ്രേക്ക് ത്രൂ നല്‍കുന്നത്. വരുണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് ബ്രേസ്‌വെല്ലിനൊപ്പം 46 റണ്‍സ് കൂട്ടിചേര്‍ത്ത് ബ്രേസ്‌വെല്‍ മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത്തിന് ക്യാച്ച് നല്‍കി. മിച്ചല്‍ സാന്റ്‌നറാണ് (8) പുറത്തായ മറ്റൊരു താരം. നഥാന്‍ സ്മിത്ത് (0) പുറത്താവാതെ നിന്നു. 40 പന്തുകള്‍ നേരിട്ട ബ്രേസ്‌വെല്‍ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.