മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: കാണാതായ 32 പേര്‍ ഇനി മരിച്ചവരുടെ പട്ടികയില്‍, മരണ സര്‍ട്ടിഫിക്കറ്റായി

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: കാണാതായ 32 പേര്‍ ഇനി മരിച്ചവരുടെ പട്ടികയില്‍, മരണ സര്‍ട്ടിഫിക്കറ്റായി




വയനാട് : മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കിയുള്ള ഓണ്‍ലൈന്‍ മരണ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. കാണാതായവരുടെ 32 പേരുടെ കുടുംബാഗംങ്ങള്‍ നല്‍കിയ അപേക്ഷ പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മേപ്പാടി എസ്.എച്ച്.ഒ, വെള്ളരിമല വില്ലേജ് ഓഫീസര്‍ അടങ്ങിയ ഉപസമിതി ശേഖരിച്ച വിവരങ്ങള്‍ സബ് കളക്ടര്‍ക്ക് കൈമാറിയിരുന്നു. ലഭ്യമായ ലിസ്റ്റ് പ്രകാരം മേപ്പാടി എസ്.എച്ച്.ഒ കാണാതായ 32 പേരുടെ മരണം സ്ഥിരീകരിച്ച് മരണ റിപ്പോര്‍ട്ട് തയ്യാറാക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ 32 പേരുടെയും മരണ സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് എവിടെ നിന്നും ഓണ്‍ലൈന്‍ മുഖേന എടുക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെങ്കില്‍ ലഭ്യമാക്കുമെന്നും സെക്രട്ടറി അറിയിച്ചു.