എസ്.ഡി.പി.ഐ അയ്യപ്പൻകാവ് ബ്രാഞ്ചും ഒരു കൈത്താങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി റമളാന്‍ കിറ്റ് വിതരണം ചെയ്തു

എസ്.ഡി.പി.ഐ അയ്യപ്പൻകാവ് ബ്രാഞ്ചും ഒരു കൈത്താങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി റമളാന്‍ കിറ്റ് വിതരണം ചെയ്തു
























































































കാക്കയങ്ങാട് : എസ്.ഡി.പി.ഐ അയ്യപ്പൻകാവ് ബ്രാഞ്ച് കമ്മിറ്റിയും ഒരു കൈത്താങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി റമളാന്‍ കിറ്റ് വിതരണം ചെയ്തു. എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി മുഹമ്മദിന്‍റെ അധ്യക്ഷതയില്‍  വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് ബ്രാഞ്ച് പ്രസിഡന്‍റ്  പി.നവാസിന് നല്‍കി ഉദ്ഘാടനം ചെയ്തു. എല്ലാ വര്‍ഷവും എസ്.ഡി.പി.ഐ നടത്തിവരുന്ന കിറ്റ് വിതരണവും പ്രദേശത്ത് എസ്.ഡി.പി.ഐ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുംമാതൃകാപരമാണെന്നും. അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസകരമാണെന്നും വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് പറഞ്ഞു. അയ്യപ്പന്‍കാവ് പ്രദേശത്തെ 200 ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ബ്രാഞ്ച് സെക്രട്ടറി കെ.വി അഷീര്‍, ഷക്കീര്‍ പുഴക്കര, നൗഫല്‍, മൂസ അയ്യപ്പന്‍കാവ് തുടങ്ങിയവര്‍ സംബന്ധിച്ചു.