കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽഡിഎഫ് പോസ്‌റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി
ഇരിട്ടി: കേരളത്തോടുള്ള കേന്ദ്ര നയം അവസാനിപ്പിക്കുക, സാമ്പത്തിക ഉപരോധം പിൻവലിക്കുക, ജനക്ഷേമ മേഖലകളിലും കേന്ദ്ര ബജറ്റിലുംകാണിച്ച് അവഗണനയ്‌ക്കെതിരെ എൽഡിഎഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ്തവത്തിൽ ഇരിട്ടി പോസ്റ്റാഫീലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാർച്ച് ആർജെഡി സംസ്ഥാന ജന. സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു. സിപി എം ജില്ലാ കമ്മിറ്റി അംഗം ബിനോയ് കുര്യൻ അധ്യക്ഷനായി.പാർട്ടിജില്ലാ കമ്മിറ്റി അംഗം എം. സുരേന്ദ്രൻ,എൽഡിഎഫ് മണ്ഡലം ചെയർമാൻ കെ .ശ്രീധരൻ, ഇടത് മുന്നണി നേതാക്കളായ കെ. ടി. ജോസ്, സി എം ജോർജ്, അജയൻ പായം, ബാബുരാജ് ഉളിക്കൽ, എം. രാജൻ, ബേബി സുരേഷ്, രാമചന്ദ്രൻ തില്ലങ്കേരി, കെ. കെ. ഹാഷിം, കെ .വി സക്കീർ ഹുസൈൻ, സി .ടി. അനീഷ്, ബാബുരാജ് പായം, വിപിൻ തോമസ്, സി.വി.എം വിജയൻ, കെ.സുധാകരൻ, ഇബ്രാഹിം പേരാവൂർ എന്നിവർ സംസാരിച്ചു.