എടൂർ ടൗണിലെ മത്സ്യക്കടയിൽ നിന്നും കഞ്ചാവ് പിടികൂടി
ഇരിട്ടി : എടൂർ ടൗണിൽ മത്സ്യക്കട നടത്തുന്ന ഉളിയിൽ സ്വദേശിയായ എ കെ ഷഹീർ (ആച്ചി)യുടെ കയ്യിൽനിന്നുമാണ് പോലീസ് കഞ്ചാവ് പിടികൂടിയത്.
വിൽപ്പനക്കായും ഉപയോഗത്തിനായും കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.
ആറളം എസ്ഐ ഷുഹൈബ്, ഇരിട്ടി ഡിവൈഎസ്പി സ്പെഷ്യൽ സ്കോഡ് അംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരായ ഗണേഷ്, സെബാസ്റ്റ്യൻ, അജിത്ത് ജോസ്, ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് കഞ്ചാവ് പിടികൂടിയത്.