പന്നിശല്യം മൂലം കൃഷി ചെയ്യാനാവാതെ കർഷകൻ
ഉളിയിൽ : പന്നിശല്യം മൂലം കൃഷി ചെയ്യാനാവാതെ കർഷകൻ . ഉളിയിൽ അത്ത പുഞ്ചയിലെ അതുൽ നിവാസിലെ സി. കരുണൻ്റെ വാഴത്തോട്ടമാണ് കഴിഞ്ഞ ദിവസം കാട്ടുപന്നി കയറി വ്യാപകമായി നശിപ്പിച്ചത്. ഉളിയിൽ - നെല്യാട്ടേരി റോഡിൽ ഒരേക്കറോളം സ്ഥലത്തെ ചെറുതും വലുതുമായ നിരവധി വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ നൂറ്റി അമ്പതിലധികം വാഴകൾ പന്നി കയറി നശിപ്പിച്ചതായി കരുണൻ പറഞ്ഞു. സ്ഥലം പാട്ടത്തിനെടുത്ത് വയ്പ ഉൾപ്പടെ സംഘടിപ്പിച്ചാണ് കൃഷി തുടങ്ങിയത്. കൃഷിക്ക്ചുറ്റിലും വേലിയൊക്കെ സ്ഥാപിച്ചെങ്കിലും ഇതൊക്കെ പൊളിച്ചാണ് പന്നി കൃഷിസ്ഥലത്തെക്ക് കയറുന്നത്. പന്നിശല്യം മൂലം
ഒരു കൃഷിയും നടത്താൻ കഴിയാത്ത സ്ഥിതിയാണെന്നും കാർഷിക വൃത്തിയിൽ നിന്ന് പിന്മാറേണ്ട അവസ്ഥയാണെന്നും കരുണൻ പറഞ്ഞു.