കാക്കയങ്ങാട് :അയ്യപ്പൻകാവ് പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയം 'വനിതാ വേദി' യുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് - 08 : 'സാർവ്വ ദേശീയ വനിതാ ദിനം' സമുചിതമായി ആചരിച്ചു. കൂൺ കൃഷിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച യുവ വനിതാ സംരംഭക ശ്രീമതി. സാജിതാ ഖാലിദിനെ വാർഡ് മെമ്പർ ശ്രീമതി. ഷഫീന മുഹമ്മദ് പൊന്നാട അണീക്കുകയും, പ്രസിഡന്റ് ശ്രീ. സലാം. പി മൊമെന്റോ നൽകിയും ആദരിച്ചു. ലൈബ്രേറിയൻ ശ്രീമതി. ഫൗസിയാബി സ്വാഗതം ആശംസിച്ച ചടങ്ങ് , വായനശാല പ്രസിഡന്റ് ശ്രീ. അബ്ദുൽ സലാം. പി യുടെ അധ്യക്ഷതയിൽ, രണ്ടാം വാർഡ് മെമ്പർ ശ്രീമതി. ഷഫീന മുഹമ്മദ് ഉത്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്രീ. എം. ബിജു ' സ്ത്രീ ശാക്തീകരണവും, സ്ത്രീ സ്വയംപര്യാപ്തതയും ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. മുഴക്കുന്ന് പഞ്ചായത്ത് 15-ാം വാർഡ് മെമ്പർ ശ്രീ. കെ. വി. റഷീദ്, മുഹമ്മദ് എ പി, യൂനുസ് പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീമതി.സാജിത. പി കൃതഗ്ജ്ഞത രേഖപ്പെടുത്തി.
അയ്യപ്പൻകാവ് പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയം 'വനിതാ വേദി' യുടെ ആഭിമുഖ്യത്തിൽ 'സാർവ്വ ദേശീയ വനിതാ ദിനം' സമുചിതമായി ആചരിച്ചു
അയ്യപ്പൻകാവ് പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയം 'വനിതാ വേദി' യുടെ ആഭിമുഖ്യത്തിൽ 'സാർവ്വ ദേശീയ വനിതാ ദിനം' സമുചിതമായി ആചരിച്ചു