മുംബൈ അമരാവതി എക്പ്രസ് ഇടിച്ചാണ് ലെവൽ ക്രോസ് തകർത്ത് എത്തിയ ട്രെക്ക് തകർന്നത്.

ലെവൽ ക്രോസിൽ നിർത്തിയില്ല. ട്രെക്ക് രണ്ടായി പിളർന്നു. വലിയ അപകടം ഒഴിവാക്കി ലോക്കോ പൈലറ്റ്. മുംബൈ അമരാവതി എക്പ്രസ് ഇടിച്ചാണ് ലെവൽ ക്രോസ് തകർത്ത് എത്തിയ ട്രെക്ക് തകർന്നത്. അമരാവതി എക്സ്പ്രസ് മഹാരാഷ്ട്രയിലെ ഭുസാവാൾ ഭാഡ്നെരായ്ക്ക് ഇടയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.
അടച്ചിട്ട ലെവൽ ക്രോസും തകർത്ത് എത്തിയ ട്രെക്കും ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ലോക്കോ പൈലറ്റ് വേഗത കുറച്ചതിനാൽ ട്രെക്ക് ഡ്രൈവറുടെ ജീവൻ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ മേഖലയിലൂടെ നാല് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. മുംബൈ അമരാവതി എക്പ്രസ് 12111 ആണ് അപകടത്തിൽപ്പെട്ടത്.
ട്രെക്ക് നിയന്ത്രണം വിട്ട് പാളത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് റെയിൽവേ വിശദമാക്കുന്നത്. പാളത്തിൽ കുടുങ്ങിയ ട്രെക്ക് മാറ്റാൻ സഹായം തേടുന്നതിനിടയിലാണ് ട്രെക്ക് ട്രെയിൻ ഇടിച്ച് തകർന്നത്.