ഇരിട്ടി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു.

ഇരിട്ടി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു.































ഇരിട്ടി: ആറളം ഫാമിലെ മനുഷ്യരെ രക്ഷിക്കുക,ആന മതില്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുക,കരാറുകാരന്റെയും ഉദ്യോഗസ്ഥ മേധാവികളുടെയും കള്ളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌കെടിയു,കര്‍ഷക സംഘം,ആദിവാസി ക്ഷേമ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇരിട്ടി പിഡബ്ല്യുഡി ഓഫീസ് ഉപരോധ സമരം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എ കെ എസ് ജില്ലാ സെക്രട്ടറി
 കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ  നേതാക്കളായ കെ. ശ്രീധരൻ, പി. പി. അശോകൻ,  എൻ. അശോകൻ, ഇ. പി. രമേശൻ, കെ. കെ. ജനാർദ്ദനൻ, കോമള ലക്ഷ്മണൻ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, പഞ്ചായത്തംഗം മിനി ദിനേശൻ എന്നിവർ സംസാരിച്ചു.