ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിൽ ക്രിമിനൽ കേസ് പ്രതി തൂങ്ങി മരിച്ചു; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം


ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിൽ ക്രിമിനൽ കേസ് പ്രതി തൂങ്ങി മരിച്ചു; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം


ചേർത്തല: ചേർത്തല തെക്ക് ചക്കനാട്ട് ചിറയിൽ സുധീഷ് ( 37) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കുട്ടംവീട് ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ട് വളപ്പിൽ സംസ്ക്കരിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)