മാട്ടൂൽ, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ 'ധീര' എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ്.


ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ, അടിവസ്ത്രത്തിൽ ഒളിപ്പിച്ച 14 ഗ്രാം കഞ്ചാവുമായി അറസ്റ്റിൽ


കണ്ണൂ‌‍‍‌‌‌‍‌‍‌ർ: ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. കണ്ണൂർ വാടിക്കൽ സ്വദേശി ഫാസിൽ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്. മാട്ടൂൽ, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ 'ധീര' എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ്.


അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നൂറിലധികം അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാണ് യുവാവ് എന്നും , ഇയാൾ പിടിക്കപ്പെട്ടത്തോടെ കൂടുതൽ രഹസ്യ സ്വഭാവമ്മുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്നും കൂട്ടായ്മ അറിയിച്ചു.