ഇടുക്കി ഗ്രാമ്പിയിൽ മയക്കുവെടി വെച്ചു പിടിച്ച കടുവ ചത്തു
ഇടുക്കി: ഗ്രാമ്പിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. വണ്ടിപ്പെരിയാർ ഗ്രാമ്പി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്. ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്. കടുവയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സ നൽകാൻ തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കടുവ ചത്തത്. കടുവയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ദൗത്യസംഘത്തിന് നേരെ കടുവ പാഞ്ഞടുത്തിരുന്നു. ശേഷം കടുവയ്ക്ക് നേരെ 3 തവണ ദൗത്യസംഘം മയക്കുവെടി വെക്കുകയായിരുന്നു