വത്തിക്കാൻ ചികിത്സയിൽ തുടരുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രം പുറത്തുവിട്ടു


വത്തിക്കാൻ ചികിത്സയിൽ തുടരുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രം പുറത്തുവിട്ടു


പാപ്പാ ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർത്ഥന നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്.

വത്തിക്കാൻ ചികിത്സയിൽ തുടരുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രം പുറത്തുവിട്ടു . പാപ്പാ ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർത്ഥന നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്.

മാർപാപ്പ വെളുത്ത മേലങ്കിയും പർപ്പിൾ ഷാളും ധരിച്ച്, വീൽചെയറിൽ ഇരുന്ന് പ്രാർത്ഥന നടത്തുന്നതാണ് ചിത്രം. റോമിലെ ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ച ശേഷമുള്ള ആദ്യ ഫോട്ടോയാണിത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാർപാപ്പയുടെ ഒരു ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടിരുന്നില്ല.

'ഇന്ന് രാവിലെ, ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്‍റിന്‍റെ ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു' കുറിപ്പോടെയാണ് വത്തിക്കാൻ ചിത്രം പങ്കുവെച്ചത്. മാർപാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടെന്നും ചികിത്സ തുടരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. മനുഷ്യ ശരീരം ദുർബലമെങ്കിലും പ്രത്യാശയുടെ തിളക്കമുളളതെന്ന് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.