നരയന്‍പാറ വാര്‍ഡിലെ ടിപ്പുസുല്‍ത്താന്‍ റോഡ് ഉദ്ഘാടനം ചെയ്തു.
ഇരിട്ടി നഗരസഭ 2024-25വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നരയൻപാറ വാർഡിൽ കോൺക്രീറ്റ് പൂർത്തിയാക്കിയ ടിപ്പുസുൽത്താൻ റോഡ് നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി ഫൈസൽ അധ്യക്ഷത വഹിച്ചു. വേണു മാസ്റ്റർ, ഷബീർ ഹുസൈൻ, ഫിറോസ് കെ എൻ എന്നിവർ സംസാരിച്ചു