
ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ 2023 ഒക്ടോബർ മുതൽ ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 50,944 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് ഉദ്ധരിച്ച് അനഡോലു റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിക്കേറ്റ 111 പേരെ കൂടി ആശുപത്രികളിലേക്ക് മാറ്റിയതായും ഇതോടെ ഇസ്രായേലി ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 116,156 ആയി ഉയർന്നതായും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
“രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയാത്തതിനാൽ നിരവധി ഇരകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുകയാണ്.” പ്രസ്താവന കൂട്ടിച്ചേർത്തു. ജനുവരിയിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാറും തടവുകാരെ കൈമാറുന്ന കരാറും തകർത്തുകൊണ്ട് മാർച്ച് 18 ന് ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും ഒരു മാരകമായ ആക്രമണം നടത്തി.