വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു
ഇരിട്ടി: വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാൾ നിസ്കാരത്തിന് നൂറ്കണക്കിനാളുകൾ പങ്കെടുത്തു. ഉളിയിൽ ഈദ് ഗാഹ് ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ നിസ്കാരത്തിന് കെ. അബ്ദുൾ റഷീദ് നേതൃത്വം നൽകി. ദുരിത ജീവിതം നയിക്കുന്നവർക്കും പ്രയാസം അനുഭവിക്കുന്നവർക്കും സാന്ത്വനമേകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും ആഘോഷങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഈദ് സന്ദേശത്തിൽ അദ്ദേഹം ഉണർത്തി. വിശ്വാസികളെ ലഘു ഭക്ഷണം നൽകിയാണ് ഈദ് ഗാഹ് കമ്മിറ്റി സ്വീകരിച്ചത്. ഉളിയിൽ പഴയ ജുമാമസ്ജിദിൽ മൊയ്തു ദാരിമിയും സുന്നി മജ്ലിസ് ജുമാ മസ്ജിദിൽ അബ്ദുൾ സലാം ഇർഫാനിയും കൂരൻമുക്ക് മുഹിയുദ്ദിൻ ജുമാ മസ്ജിദിൽ ശംസുദ്ദിൻ ദാരിമിയും, ശംസുൽ ഉലമാ മസ്ജിദിൽ ഹമീദ് ദാരിമിയും, കാറാട് ജുമാ മസ്ജിദിൽ യൂനസ് അഹ്സനിയും, ആവിലാട് മസ്ജിദിൽ യൂസഫ് സഖാഫിയും, പടിക്കച്ചാൽ ജുമാ മസ്ജിദിൽ അനസ് സഖാഫിയും നേതൃത്വം നൽകി. പാച്ചിലാളം സലഫി ഈദ്ഗാഹിന് ശാക്കിർ ഇബ്രാഹിം നേതൃത്വം നൽകി. ഇരിട്ടിയിൽ ഈദ്ഗാഹിന് അബ്ദുൾ റഹ്മാൻ സുല്ലമിയും, ഇരിട്ടി ടൗൺ ജുമാ മസ്ജിദിൽ റിയാസ് ഹുദവിയും, പയഞ്ചേരി പള്ളിയിൽ ഹുബൈബ് ഹുദവിയും, കീഴ്പള്ളി ജുമാ മസ്ജിദിൽ സയ്യിദ് ഫൈസിയും, തൊട്ടിപാലത്ത് അബ്ദുളള ഫൈസിയും, ഉളിക്കൽ നാസർ ഹുദവിയുംകരിക്കോട്ടക്കരി ജുമാ മസ്ജിദിൽഇർഷാദ് ഫൈസി,കാക്കയങ്ങാട് മസ്ജിദിൽമുഹമ്മദ് നിസാമി വയനാട്,അയ്യപ്പൻ കാവ് പുഴക്കര ജുമാ മസ്ജിദിൽ റഹൂഫ് ഫൈസിയും, പുന്നാട് ടൗൺ ജുമാ മസ്ജിദിൽ ഉമർ മുഖ്താർ ഹുദവി, മിത്തലെ പുന്നാട് പള്ളിയിൽ അബ്ദുസ്സലാം സുഹ്‌രി എന്നിവർ നേതൃത്വം നൽകി.