കണ്ണൂരിലേക്ക് പറന്നിറങ്ങി സൂപ്പർ സ്റ്റാർ രജനീകാന്ത്; അമ്പരന്ന് വിമാനത്താവള അധികൃതർ

കണ്ണൂരിലേക്ക് പറന്നിറങ്ങി സൂപ്പർ സ്റ്റാർ രജനീകാന്ത്; അമ്പരന്ന് വിമാനത്താവള അധികൃതർ



കണ്ണൂർ : സൂപ്പർ സ്റ്റാറിന്റെ മേക്കോവറില്ലാതെ ചെന്നൈ വിമാനത്തിൽനിന്നു സഹയാത്രികർക്കൊപ്പം നടൻ രജനീകാന്ത് വന്നിറങ്ങിയപ്പോൾ കണ്ണൂർ വിമാനത്താവള അധികൃതർ ഒന്നമ്പരന്നു. പലർക്കും ആദ്യം വിശ്വസിക്കാനായില്ല. അമ്പരപ്പു മാറ്റിവച്ച് കിയാൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വി.കെ.അശ്വനി കുമാറിന്റെ നേതൃത്വത്തിൽ സൂപ്പർ സ്റ്റാറിനെ സ്വീകരിച്ചു. 2 ദിവസത്തെ ക്ഷേത്രദർശനത്തിനാണു രജനീകാന്ത് കണ്ണൂരിലെത്തിയത്. ആദ്യമായാണു കണ്ണൂരിൽ വരുന്നതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞു. രജനീകാന്ത് വരുന്നത് അറിയാമായിരുന്നെങ്കിലും എന്നാണെന്ന വിവരം ലഭിച്ചിരുന്നില്ലെന്നു വി.കെ.അശ്വനി കുമാർ പറഞ്ഞു. സ്വീകരണത്തിനുശേഷം താമസസ്ഥലത്തേക്കു പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്കു മടങ്ങും.