കളമശേരി ആറാട്ടുകടവില്‍ പുഴയില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു

കളമശേരി ആറാട്ടുകടവില്‍ പുഴയില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു



കൊച്ചി: ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികൾ കളമശേരി ആറാട്ടുകടവില്‍ പുഴയില്‍ മുങ്ങിമരിച്ചു. ബിപിന്‍ (24), അഭിജിത് (26) എന്നിവരാണ് മരിച്ചത്. വൈകീട്ട് 4.30-ഓടെയാണ് അപകടം സംഭവിച്ചത്. ഇരുവരും റോളര്‍ സ്‌കേറ്റിങ് ട്യൂട്ടര്‍മാരാണ്.

ആറംഗസംഘമാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. അഭിജിത് പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ബിപിനും അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക വിവരം. സംഭവം കണ്ടുനിന്ന ബാക്കി സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

ഏലൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചു. ഇരുവരെയും ഉടന്‍തന്നെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല