മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയും കൊടിയേറ്റവും നടന്നു
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ നടന്നു. വ്യാഴാഴ്ച രാവിലെ 10 നും 11 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ആയിരുന്നു പ്രതിഷ്ഠാ കർമ്മം നടന്നത്. ക്ഷേത്രം തന്ത്രിമാരായ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട്, നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കളത്തിൽ കൃഷ്ണദാസ് നമ്പൂതിരിപ്പാട് എന്നുവരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ധ്വജ പ്രതിഷ്ഠക്ക് ശേഷം തന്ത്രിമാർ ചേർന്ന് കൊടിയേറ്റം നടത്തിയതോടെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന പുര മഹോത്സവത്തിനും തുടക്കമായി.
തിരുവനന്തപുരം സ്വദേശി രാജേഷ് പടിഞ്ഞാറ്റിൽ ആണ് കൊടിമരം ക്ഷേത്രത്തിന് സമർപ്പിച്ചത്. കോഴിക്കോട് ദേവസ്വം ബോർഡ് മെമ്പർ ശശീന്ദ്രൻ, ദേവസ്വം ബോർഡ് തലശ്ശേരി ഏരിയാ കമ്മിറ്റി മെമ്പർ ഉണ്ണികൃഷ്ണൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ, ആഘോഷകമ്മിറ്റി ചെയ്ർമാൻ ടി. പ്രേമരാജൻ, സെക്രെട്ടറി എൻ.