കാസർകോട് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി
കാസർകോട് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി.മഞ്ചേശ്വരത്ത് ആണ് സംഭവം.
മംഗളൂരൂ മുൾക്കി സ്വദേശി ഷെരീഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇയാൾ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും കിണറ്റിലുണ്ട്.
കിണറിന്റെ പുറത്ത് ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. രാത്രി വൈകിയതിനാൽ നാളെ രാവിലെ മാത്രമേ മൃതദേഹം പുറത്തെടുക്കൂ. ഇൻക്വസ്റ്റിന് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ.
കഴിഞ്ഞ ദിവസം ഷെരീഫിനെ കാണാതായിരുന്നു.തുടർന്ന് കുടുംബം മുൾക്കി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടക്കവേയാണ് മൃതദേഹം കണ്ടെത്തിയത്.