മുസ്‌ലിം യൂത്ത് ലീഗ്
മുഴക്കുന്ന് പഞ്ചായത്ത് നേതൃസംഗമം നടത്തി
കാക്കയങ്ങാട് :"അനീതിയുടെ കാലത്ത്
യുവതയുടെ കരുത്ത് " എന്ന പ്രമേയത്തിൽ സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി വിളക്കോട് ബാഫഖി സൗധത്തിൽ നടന്ന മുഴക്കുന്ന് പഞ്ചായത്ത് തല നേതൃസംഗമം പഞ്ചായത്ത് പ്രസിഡന്റ് റഊഫ് കെവി യുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഷഫീഖ് ചെവിടിക്കുന്ന് ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ മുഖ്യഅഥിതി ആയി.മണ്ഡലം ട്രഷറർ ഷംനാസ് മാസ്റ്റർ, ജാഫർ സി, സുഹൈൽ കാക്കയങ്ങാട്, റസാഖ് വിളക്കോട്, റഹീം ഒ, തുടങ്ങിയവർ സംസാരിച്ചു.
എല്ലാ ശാഖ കളിലേക്കും ഉള്ള മെമ്പർഷിപ്, പോസ്റ്റർ എന്നിവ വിതരണം ചെയ്യുകയും, ശാഖ നിരീക്ഷകന്മാരെ തെരഞ്ഞെടുക്കുകയും ചെയ്തു. അസ്‌ലം മൗലവി സ്വാഗതവും ഫഹദ് പുഴക്കര നന്ദിയും പറഞ്ഞു.