എറണാകുളം കാക്കനാട് ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരി മരുന്നു വില്‍പന ; ഇരിട്ടി സ്വദേശിയായ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

എറണാകുളം കാക്കനാട് ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരി മരുന്നു വില്‍പന നടത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി അനൂപ് ആണ് ആറ് ഗ്രാം എം ഡി എം എയുമായി എക്‌സൈസിന്റെ പിടിയിലായത്.
കോംബിങ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കാക്കനാട് പൈപ്പ് ലൈന്‍ ഭാഗത്തു നിന്നുമാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ബെംഗളുരൂവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്.
ഏതാനും വര്‍ഷങ്ങളായി ടാക്‌സി സേവനത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തി വരികയായിരുന്നു. വിഷുദിന തലേന്ന് ലഹരി വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.