ഇരിട്ടി നഗരസഭയിലും മുഴക്കുന്ന് പഞ്ചായത്തിലും കഴിഞ്ഞ ദിവസം ഉണ്ടായിട്ടുള്ള മഴയിൽ മരങ്ങൾ കടപുഴകി വീണു വീടുകൾക്ക് ഉൾപ്പെടെ ഭീഷണിയായി നിൽക്കുന്നസ്ഥലങ്ങളിൽ രാപകലില്ലാതെ തുല്ല്യതയില്ലാത്ത സേവന പ്രവർത്തനങ്ങളാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ നടത്തിയത്.

മാതൃകാപരമായി യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തനം












ഇരിട്ടി: കഴിഞ്ഞദിവസം വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും, മഴയിലും ഇരിട്ടി നഗരസഭയിലും മുഴക്കുന്ന് പഞ്ചായത്തിലും ഉണ്ടായിട്ടുള്ള പ്രകൃതി ക്ഷോഭങ്ങളിൽ മരങ്ങൾ കടപുഴകി വീണു വീടുകൾക്ക് ഉൾപ്പെടെ ഭീഷണിയായി നിൽക്കുന്നസ്ഥലങ്ങളിൽ രാപകലില്ലാതെ
  തുല്ല്യതയില്ലാത്ത സേവന പ്രവർത്തനങ്ങളാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ നടത്തിയത്.




 ഏറെ പ്രയാസമുള്ളതും,
സൂക്ഷ്മതയോടെ
ചെയ്തില്ലെങ്കിൽ 
 അപകടം വരാൻ സാധ്യതയുള്ളതുമായ
 പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഇരിട്ടി നഗരസഭ കൗൺസിലർ വി പി അബ്ദുൽറഷീദിന്റെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ്  ക്യാപ്റ്റൻ സഹീർ പുന്നാട്, അംഗങ്ങാളായ സാദിക് സി കെ,
ജാബിർ പെരിയത്തിൽ തുടങ്ങിയവരാണ്.

കാക്കയങ്ങാട്: ഇന്നലെ പൈത ശക്തമായ കാറ്റിലും മഴയിലും മുഴക്കുന്ന് പഞ്ചായത്തിൽ പലയിടത്തായി മരം കടപുഴക്കി ഉണ്ടായ അപകടങ്ങളിൽ മുഴക്കുന്ന് പഞ്ചായത്ത് വൈറ്റ് ഗാർഡ് സേവനം അനുഷ്ടിച്ചു 

ഉവാപ്പള്ളിയിൽ റോഡിന് കുറുകെ കടപുഴക്കിയ മരം പേരാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന് മുകളിലും ഇലക്ട്രിക് പോസ്റ്റിലും പതിക്കുകയും ഇരിട്ടി പേരാവൂർ റൂട്ടിൽ മണിക്കൂറുകളോളം റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു , വിളക്കോട് പാറാടൻമുക്കിൽ മാവ് പൊട്ടി വീടിന്റെ മുന്നിലേക്കും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും റോഡിലേക്കും പതിച്ചു , അയ്യപ്പൻകാവിൽ ഒരു വീടിന് മുൻപിലേക്ക് പ്ലാവ് പൊട്ടിവീഴുകയും ചെയ്തു .

സേവനങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് ഭാരവാഹികളായ റഹൂഫ് കെവി വിളക്കോട് (പ്രസിഡന്റ്), മഹ്‌റൂഫ് പുഴക്കര ( വൈസ് പ്രസിഡന്റ് ), ഫഹദ് പുഴക്കര (സെക്രട്ടറി) WG പഞ്ചായത്ത് ക്യാപ്റ്റൻ റസാഖ് വിളക്കോട് ,കോർഡിനേറ്റർ ജാഫർ വിളക്കോട് , സലാൽ വിളക്കോട് , നൈസാം അയ്യപ്പൻകാവ് , വിവേക് പുഴക്കര മറ്റു പ്രാദേശിക നേതാക്കളും പ്രവർത്തകരും നേത്രത്വം നൽകി