ഹാജി റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു
@noorul ameen
ഇരിട്ടി :ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ ഹാജി റോഡ് എം എം മാർബിൾസ് ഗോഡൗണിനു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർന്നു. നിന്നും പാലപ്പുഴയിൽനിന്നും ഹാജി റോഡ്ഭാ ഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇരിക്കുകയായിരുന്നു. അപകടത്തിൽ കാർ ഭാഗികമായി തകർന്നു. ഓടൻതോട് സ്വദേശിയായ കാർ ഡ്രൈവർ അത്ഭുതംകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം.