PHSOA കണ്ണൂർ ജില്ലാ സമ്മേളനം
കണ്ണൂർ : PHSOA പ്ലേസ്മെന്റ് ഹോം നേഴ്സിംഗ് & സെക്യൂരിറ്റി ഓണേർസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ KPSTA ഹാളിൽ നടന്നു.
സമ്മേളനം കണ്ണൂർ കോർപ്പറേഷന്റെ ഡെപ്യൂട്ടിമേയർ അഡ്വക്കേറ്റ് പി ഇന്ദിര ഉദ്ഘാടനം ചെയ്തു*.*യോഗത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി അനിൽകുമാർ പാറയിൽ മുഖ്യപ്രഭാഷണം നടത്തി,* *സംസ്ഥാന വൈസ് പ്രസിഡണ്ട് ജിമേഷ് ആശംസകൾ പറഞ്ഞു.ജില്ലാ പ്രസിഡന്റ് സാജു തോമസ് പ്രത്യക്ഷത വഹിച്ചു,,ജില്ലാ ജനറൽ സെക്രട്ടറി മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു, ജില്ലാ ട്രഷർ സുനിൽ മാത്യു, സതി സുകുമാരൻ, ആൻസി ഷാജു തുടങ്ങിയവർ സംസാരിച്ചു.
ഹോം നഴ്സിംഗ് മേഖല സാമൂഹിക പ്രതിബദ്ധതയോട് കൂടി പ്രവർത്തിക്കണമെന്നും
*തൊഴിൽ പരിശീലനം ലഭിച്ച, നിലവാരമുള്ള ജോലിക്കാരെ അയക്കുന്നതിൽ സംഘടന പ്രത്യേകം ശ്രദ്ധിച്ചിച്ചു വരുന്നു എന്നും സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ പാറയിൽ പറഞ്ഞു.
ജസ്റ്റിസ് കെ ടി തോമസിന്റെ ഡോമെസ്റ്റിക് വർക്കേഴ്സ് വെൽഫെയർ ബിൽ എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്ന്, സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്ത അനധികൃത ഹോം നഴ്സിംഗ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.