കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന് വൻ വിജയം; 17 സീറ്റിൽ 12 ലും ജയിച്ചു; നിലനിർത്തിയത് പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ

കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന് വൻ വിജയം; 17 സീറ്റിൽ 12 ലും ജയിച്ചു; നിലനിർത്തിയത് പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ


കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു - എംഎസ്എഫ് സഖ്യത്തിന് ജയം. തുടർച്ചയായി രണ്ടാം തവണയാണ് യുഡിഎസ്എഫ് യൂണിയൻ പിടിക്കുന്നത്. ആകെ 17 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 സീറ്റിലും സഖ്യസ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ട് സീറ്റുകളിൽ നേരത്തെ എതിരില്ലാതെ യുഡിഎസ്എഫ് സ്ഥാനാർത്ഥികൾ ജയിച്ചിരുന്നു. എസ്എഫ്ഐ ഒരു ജനറൽ സീറ്റടക്കം അഞ്ച് സീറ്റുകളിൽ ജയിച്ചു.

കോളേജിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ടി ജോയലാണ് ഭീഷണി മുഴക്കിയത്. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയും കെഎസ്‌യു പരിയാരം മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ മുനീറിനെയാണ് ഭീഷണിപ്പെടുത്തിയത്. നാളെയാണ് പരിയാരം മെഡിക്കൽ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്.