ഇരിട്ടി ഹൈസ്കൂൾ 1997 ബാച്ച് സ്നേഹതീരം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒത്തുചേരലും അനുമോദനവും സംഘടിപ്പിച്ചു

ഇരിട്ടി ഹൈസ്കൂൾ 1997 ബാച്ച് സ്നേഹതീരം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒത്തുചേരലും അനുമോദനവും സംഘടിപ്പിച്ചു












ഇരിട്ടി : 28 വത്സരങ്ങൾക്ക് ശേഷം അവർ ഒത്തുകൂടി, സ്വന്തം കലാലയ മുറ്റത്ത്, പുതു തലമുറയ്ക്ക് അനുമോദനം നൽകുവാനും പഴയകാല ഓർമ്മകൾ നെയ്തെടുക്കുവാനും 

97 ബാച്ച് sslc ഗ്രൂപ്പിലുള്ളവരുടെ മക്കളുടെ വിജയം പങ്കുവെക്കുവാനും അവരെ അനുമോദിക്കുവാനും ഇരിട്ടി ഹയർസെക്കണ്ടറി തന്നെ 97 ബാച്ച് തിരഞ്ഞെടുത്തു.
അനുമോദന ചടങ്ങിന് ധനേഷ് കാനാടൻ സ്വാഗതം പറഞ്ഞു, സുവീഷ് ബാബു അധ്യക്ഷത വഹിച്ചു, പ്രവീൺ ചന്ദ്ര വാസു എ. സി ഉദ്ഘാടനം ചെയ്തു, ബിന്ദു. കെ, മിനി പി. കെ, കൃഷ്ണപ്രസാദ്, ശ്രീജിത്ത്‌ എന്നിവർ sslc, plus two വിജയികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു.  ഷിനോജ് ചൈത്രം, രസ്ന സി. കെ, ദീപ. പി. ടി, സരിത പി. വി, പ്രീത മുരളി, മഹേഷ്‌ എൻ. പി, തൃലജ. ഇ, ബൈജു കെ. കെ, സിനോജ് എൻ. പി, വിനോദ് പി.വി, രജീഷ്, ചന്ദ്രശേഖരൻ, ദേവൻ കെ. പി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി