നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍ ; അന്തിമ തീരുമാനത്തിന് യുഡിഎഫിന് 2 ദിവസം നൽകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

നിലമ്പൂരില്‍ മത്സരിക്കാന്‍  അന്‍വര്‍ ; അന്തിമ തീരുമാനത്തിന് യുഡിഎഫിന് 2 ദിവസം നൽകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്


നിലമ്പൂര്‍: തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ താൻ മത്സരിക്കും. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ മത്സരിക്കുമെന്ന് അറിയിച്ചത്. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍ രണ്ട് സീറ്റും വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം. എന്നാല്‍ അന്‍വറിന്‍റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ആരാണ് മുഖ്യ ശത്രു എന്നു അൻവർ വ്യക്തമാക്കണം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്.