റിയൽലൈഫ് കണ്ണൂർ സ്ക്വാഡ് തലവൻ ഇരിട്ടി വിളക്കോട് പാറക്കണ്ടം സ്വദേശി റാഫി 30ന് പടിയിറങ്ങും
ഇരിട്ടി : കേരള പോലീസിന്റെ അന്വേഷണമികവ് പ്രമേയമാക്കി പുറത്തിറങ്ങി ഹിറ്റായ മലയാളം സിനിമയാണ് കണ്ണൂർ സ്ക്വാഡ്. യഥാർത്ഥത്തിൽ സ്ക്വാഡിനെ നയിച്ച എസ്.ഐ: മുഹമ്മദ് റാഫി 30ന് പടിയിറങ്ങു കയാണ്. 1991 മാർച്ച് ഒന്നിനാണ് സർവീസിൽ പ്രവേശിച്ചത്. അന്വേഷണമികവ് കൊണ്ട് കണ്ണൂർ സ്ക‌്വാഡിലെത്തി തലവ നായി. കണ്ണൂർ എസ്.പി ആയി രിക്കെ നിലവിലെ ഡി.ജി.പി: ശ്രീജിത്ത് ഐ.പി.എസ് ആണ ആണ് ഒമ്പതംഗ കണ്ണൂർ സ്ക‌്വാഡിന് രൂപം നൽകിയത്. കണ്ണൂർ, കാസർക്കോട്, കോഴിക്കോട് ജില്ലകളിലുൾപ്പെടെ പ്രമാദ മായ നിരവധി കേസുകൾ തെളിയിച്ച് ശ്രദ്ധനേടി.
സിനിമയിൽ ഉൾപ്പെടുത്തിയ തൃക്കരിപ്പൂർ സലാംഹാജി വധം,
പനമരം കൊലക്കേസ്, കണ്ണപു രത്തെ 6 മൂന്ന മൂന്ന് എ.ടി.എമ്മുകളിൽ നിന്ന് 25 ലക്ഷം കവർന്ന സംഭവം, പെരിങ്ങോം തങ്കമ്മ കേസ്, ചെറുവത്തൂർ ബാങ്ക് കവർച്ച, കുപ്പത്തെ ക്ഷേത്ര വിഗ്രഹ കവർച്ച, ആറളം ഏച്ചിലം ക്ഷേത്രത്തിലെ വിഗ്രഹ കവർച്ച, കരിക്കോട്ടക്കരി മേരി ടീച്ചർ വധക്കേസ് എന്നിവ
കേരളാ പോലീസിന്റെ തന്നെ അന്വേഷണമികവായി ചൂണ്ടി ക്കാട്ടാവുന്ന കേസുകളാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച സംഘത്തിലും അംഗമായിരുന്നു.
300 ഓളം ഗുഡ്‌സർവീസ് എൻട്രി, മുഖ്യമന്ത്രിയുടെ മെഡൽ, നാല് തവണ ഡി.ജി. പിയുടെ മെഡൽ എന്നിവ അന്വേഷണ മികവിനുള്ള അംഗീകാരമായി തേടിയെ ത്തി. കഴിഞ്ഞ അഞ്ച് വർഷ മായി കണ്ണൂർ സിറ്റി നർക്കോ ട്ടിക്സെൽ എസ്.ഐ ആണ്.
ഇരിട്ടി വിളക്കോട് പാറക്കണ്ടം സ്വദേശിയാണ് അദേ ഹം. ഭാര്യ: റൈഹാനത്ത്. മക്കൾ: റമീസ് അഹമ്മദ് (എറണാകുളം), യൂനുസ് അഹമ്മദ് (വിദ്യാർത്ഥി, ജർമ്മിനി), ഫാത്തിമ തസ്നി (ബിരുദവിദ്യാർത്ഥിനി, ഇരിട്ടി)