ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസലഹരി കടത്ത്; 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ

ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസലഹരി കടത്ത്; 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ


ചോക്ലേറ്റ് പൊതികളിലാക്കി MDMA കടത്ത്, 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ. ഹൈബ്രിഡ് കഞ്ചാവിന് പുറമേ രാസ ലഹരിയും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചു. ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസ ലഹരിയാണ് പിടികൂടിയത്. .

ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ, കോയമ്പത്തൂർ സ്വദേശിനി കവിത, തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.

34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്‌ലൻഡ് നിർമ്മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസ ലഹരിയും ആണ് ഇവരിൽനിന്നും പിടികൂടിയത്.