തളിപ്പറമ്പ് തൃച്ചംബരത്ത് 4 കുട്ടികളെ കൂട്ടംചേർന്ന് മർദിച്ചതായി പരാതി; പരിക്കേറ്റവരിൽ നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും

തളിപ്പറമ്പ്  തൃച്ചംബരത്ത് 4 കുട്ടികളെ കൂട്ടംചേർന്ന് മർദിച്ചതായി പരാതി; പരിക്കേറ്റവരിൽ നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും


കണ്ണൂർ: തളിപ്പറമ്പ് തൃച്ചംബരത്ത് കുട്ടികളെ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൂട്ടുകാരന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ആൺകുട്ടികളെയാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്. ഫ്ലെക്സ് നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു മർദനം എന്ന് പരിക്കേറ്റ കുട്ടികൾ വ്യക്തമാക്കി. 4 പേർക്കാണ് മർദനമേറ്റത്. പരിക്കേറ്റവരിൽ നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ കുട്ടികൾ തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.  പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പരിക്കേറ്റവരുടെ രക്ഷിതാക്കൾ പറഞ്ഞു. മകനെയും കൂട്ടുകാരെയും മർദിച്ചത് സാമൂഹ്യ വിരുദ്ധരാണെന്ന് നടൻ സന്തോഷ് കീഴാറ്റൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു