കേരള - കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ ഇരിട്ടി - പേരാവൂർ സബ് ഡിവിഷന്റെ കീഴിലുള്ള പോലീസും ലഹരി വിരുദ്ധ സ്കോഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് 5 ഗ്രാം എം ഡി എം എയുമായി മൻഷീദ് പോലീസ് സംഘത്തിന്റെ പിടിയിലാകുന്നത്

പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന എംഡി എം എ യുമായി  പേരാവൂർ പെരുമ്പുന്ന സ്വദേശി യായ ലോറി ഡ്രൈവർ അറസ്റ്റിൽ



















ഇരിട്ടി :പച്ചക്കറി ലോറിയിൽ കത്തുകയായിരുന്നു 5 ഗ്രാം എം ഡി എം എ യുമായി ലോറി ഡ്രൈവർ അറസ്റ്റിൽ. പേരാവൂർ പെരുമ്പുന്ന സ്വദേശി നടുക്കണ്ടി ഹൗസിൽ മൻഷീദാണ് അറസ്റ്റിലായത്. കേരള - കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ ഇരിട്ടി - പേരാവൂർ സബ് ഡിവിഷന്റെ കീഴിലുള്ള പോലീസും ലഹരി വിരുദ്ധ സ്കോഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് 5 ഗ്രാം എം ഡി എം എയുമായി മൻഷീദ് പോലീസ് സംഘത്തിന്റെ പിടിയിലാകുന്നത്. എം ഡി എം എ കടത്താൻ ഉപയോഗിച്ച പച്ചക്കറി കയറ്റിയ നാഷണൽ പെർമിറ്റ് ലോറിയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു.