വിവരം നൽകിയത് സൈന്യം, പിന്നാലെ ഓപ്പറേഷൻ ഗോസ്റ്റ് സിമ്മുമായി പൊലീസ്: പാകിസ്ഥാനികളെ സഹായിച്ച 7 പേർ പിടിയിൽ


വിവരം നൽകിയത് സൈന്യം, പിന്നാലെ ഓപ്പറേഷൻ ഗോസ്റ്റ് സിമ്മുമായി പൊലീസ്: പാകിസ്ഥാനികളെ സഹായിച്ച 7 പേർ പിടിയിൽ


ദില്ലി: പാക്കിസ്ഥാൻ സ്വദേശികൾക്ക് ഇന്ത്യൻ ഫോൺ നമ്പറുകളുപയോ​ഗിച്ച് വാട്സാപ്പ് അക്കൗണ്ട് തുറക്കാൻ സഹായിച്ച 7 പേർ അസമിൽ പിടിയിലായി. ഓപ്പറേഷൻ ​ഗോസ്റ്റ് സിമ്മിന്റെ ( #OperationGhostSIM) ഭാ​ഗമായുള്ള അന്വേഷണത്തിലാണ് അസം പോലീസ് ഇവരെ പിടികൂടിയത്. അസം കൂടാതെ ഹൈദരാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായും ഈ സിം കാർഡുകൾ ഉപയോ​ഗിച്ചുവെന്ന് വ്യക്തമായി. മിലിട്ടറി ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അസം ഡിജിപി ഹർമീത് സിം​ഗ്. 

പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കൂടുതൽപേർ അറസ്റ്റിൽ. പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാർ സ്വദേശിയുമായ ജ്യോതി മൽഹോത്രയാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.