അമ്മയെ മകൻ ചവിട്ടിക്കൊന്നു; ആക്രമണം മദ്യലഹരിയിൽ
തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയാണ് (85) കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം. ഓമനയുടെ മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
മണികണ്ഠന്റെ ആക്രമത്തിൽ ഓമനയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ഓമനയെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിക്കുക ആയിരുന്നു. ഇതിന് മുൻപും മണികണ്ഠൻ അമ്മയെ മർദിച്ചിരുന്നതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു.