യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ പരീക്ഷകൾ മാറ്റിവച്ചെന്ന് പ്രചരണം ,അത്തരമൊരു തീരുമാനമെമില്ലെന്ന് യുജിസി

ദില്ലി:യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ പരീക്ഷകൾ മാറ്റിവെച്ചതായി യുജിസിയുടെ പേരിൽ വ്യാജ നോട്ടീസ്. നിലവിൽ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് യുജിസി വ്യക്തമാക്കി. അറിയിപ്പുകൾ യുജിസി വെബ്സൈറ്റിലൂടെ മാത്രമായിരിക്കും പുറത്തു വിടുക എന്നും യുജിസി അറിയിച്ചു