വയനാട് പിലാക്കാവ് മണിയൻകുന്ന് ഊന്നാലുംകലിൽ കുമാരന്റെ ഭാര്യ ലീലയെ കാണാനില്ലെന്ന് പരാതി.70 വയസ്സാണ്. ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. വൈകിട്ട് നാലുമണി മുതലാണ് കാണാതായത്. വനഭാഗത്തേക്ക് ലീല കയറിപോകുന്ന ദൃശ്യങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ലീലക്കായി വനഭാഗത്ത് ആർ ആർട്ടി , ഡോഗ്സ്കോഡ് അടക്കം പരിശോധന നടത്തി. ഡ്രോൺ പരിശോധനയും നടത്തി. രാത്രിയോടെ പരിശോധന നിർത്തിവയ്ക്കുകയായിരുന്നു. രാവിലെ മുതൽ തണ്ടർബോൾട്ട് ലീലക്കായി പരിശോധന ആരംഭിക്കും.
ALSO READ: താമരശ്ശേരിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു
അതേസമയം കൊച്ചി മട്ടാഞ്ചേരിയിൽ മൂന്ന് കുട്ടികളെ കാണാതായതായി പരാതി. സഹോദരങ്ങളായ രണ്ട് പേരടക്കം മൂന്ന് കുട്ടികളെ കാണാതായതായത്.ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ മുഹമ്മദ് അഫ്രീദ്, ഹാഫിസ്, ആദിൽ എന്നിവരെയാണ് കാണാതായത്. രണ്ട് പേർ പത്താം ക്ളാസിലും ഒരാൾ ഏഴാം ക്ളാസിലുമാണ് പഠിക്കുന്നത്.
ഇന്ന് രാവിലെ 11 മണി മുതൽ ഫോർട്ട്കൊച്ചി ലാസർ മാർക്കറ്റിന് സമീപത്തു നിന്നാണ് ഇവരെ കാണാതായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും കാണാതായി . വിദ്യാർത്ഥികൾ ട്രെയിനിൽ കയറി പോയതായാണ് സംശയിക്കുന്നത്. സംഭവത്തിൽ ഫോർട്ട്കൊച്ചി പൊലീസ് അന്വേഷണം തുടരുകയാണ്. വിവരം ലഭിക്കുന്നവർ 9947458512, 8281851512 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.