പാട്യം മുതിയങ്ങയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: പാട്യം മുതിയങ്ങയിൽ കാണാതായ
വിനോദ് ഭവനിൽ നളിനി (70)യുടെ മൃതദേഹം കണ്ടെത്തി. തോട്ടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചനിലയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്‌ചയാണ് ഇവരെ കാണാതായത്.