ആദ്യസംഘം സൗദിയിൽ എത്തി

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജ് നിർവഹിക്കുന്നതിന് പോയ ആദ്യ സംഘം സൗദിയിൽ എത്തി. ഞായറാഴ്ച പുലർച്ചെ നാലിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട 170 പേരടങ്ങിയ സംഘമാണ് വൈകുന്നേരത്തോടെ അവിടെയെത്തിയത്. തുടർന്ന് ഉംറ നിർവഹിക്കുന്നതിനായി സംഘത്തെ ഹജ്ജ് ഇൻസ്പെക്ടർ സലാം കാസർകോടിന്റെ നേതൃത്വത്തിൽ കൊണ്ടുപോയി.
പടം….സൗദിയിൽ എത്തിയ കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഉംറക്കായി തിരിക്കുന്നു