ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച് പോസ്റ്റിട്ട പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു, റിമാൻഡിൽ

പാലക്കാട്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെ ഷൊർണൂർ പൊലീസാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. മെയ് 16 നാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം ഉണ്ണികൃഷ്ണൻ പങ്കുവെച്ചത്. കോടതി ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.