നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് – എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് – എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി


നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശക്തിപ്രകടനമായി എത്തിയ യുഡിഎഫ് – എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ഇരുസ്ഥാനാര്‍ഥികളുടേയും റോഡ് ഷോ നേര്‍ക്കുനേര്‍ വന്നപ്പോഴായിരുന്നു കൈയ്യാങ്കളിയുണ്ടായത്. ഇരു മുന്നണികളുടെയും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി.

അതേസമയം, മണ്ഡലത്തില്‍ എത്തിയ എം സ്വരാജിന് ഗംഭീര സ്വീകരണമായിരുന്നു പ്രവര്‍ത്തകര്‍ നല്‍കിയത്. തൃശൂരില്‍ നിന്ന് ട്രെയിനില്‍ നിലമ്പൂരിലേക്ക് തിരിച്ച സ്വരാജിന് ഓരോ സ്‌റ്റേഷനിലും വന്‍ സ്വീകരണം ലഭിച്ചു. നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ആദ്ദേഹത്തെ സ്വീകരിക്കാന്‍ നൂറുകണക്കിന് പേരാണ് എത്തി. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ എല്ലാഭാഗത്തും എത്തുന്ന നിലയില്‍ രാത്രി വരെയുള്ള റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാന്‍ ഷൗക്കത്ത് ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ നാമനിര്‍ദേശപത്രിക നല്‍കാന്‍ റോഡ് ഷോ ആയാണ് ആര്യാടന്‍ ഷൗക്കത്ത് എത്തിയത്.