അയ്യപ്പൻ കാവ് - മണികർണിക റോഡ് ഉദ്ഘാടനം ചെയ്തു
ഇരിട്ടി: സണ്ണി ജോസഫ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്തത് നവീകരിച്ച അയ്യപ്പൻക്കാവ് മണികർണിക റോഡിൻ്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.ബിന്ദു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജുവർഗിസ്, പഞ്ചായത്ത് അംഗം കെ .വി. ബിന്ദു, കെ.വി. റഷീദ്, ഒമ്പാൻ ഹംസ, എൻ ഗംഗാധരൻ, പി.പി. മുസ്തഫ, മൊയ്ലിൻ ചാത്തോത്ത്, നാരായണൻ കനകത്തിടം, ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി. നരേന്ദ്രൻ,സിനീഷ് ബാലൻ സംസാരിച്ചു