ജില്ലകളിൽ ഇന്ന് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ

ജില്ലകളിൽ ഇന്ന് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ








കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച സംസ്ഥാ നത്തെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോ ക്ക് ഡ്രിൽ നടത്തും. വൈകീട്ട് നാലിനാണ് മോക്ക് ഡിൽ ആരംഭിക്കുന്നത്. 

മോക്ക് ഡ്രില്ലിന്റെ ഭാഗമാ യി സിവിൽ ഡിഫൻസ് തയാറെടുപ്പിൻ്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരി യായ നടത്തിപ്പ് ഉറപ്പാക്കാൻ ജില്ല കലക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദേശം നൽകി. 

പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അ റിയിച്ചു.

സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിന്റെ മുന്നൊരു ക്കങ്ങൾ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളി ച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര, റവന്യൂ, ആ രോഗ്യ കുടുംബക്ഷേമ അഡീഷനൽ ചീഫ് സെക്ര ട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി, ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് ഡയറക്ടർ ജനറ ൽ, ദുരന്തനിവാരണ സ്പെഷൽ സെക്രട്ടറിയും ക മീഷണറും, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, ജില്ല കലക്ട‌ർമാർ, കേരള സംസ്ഥാന ദുരന്തനിവാരണ മെംബർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.