വന്യജീവി അക്രമം: സർക്കാർ സമഗ്രവും ശാസ്ത്രീയമായ പദ്ധതി ആവിഷ്കരിക്കണം- റസാഖ് പാലേരി

വന്യജീവി അക്രമം: സർക്കാർ സമഗ്രവും ശാസ്ത്രീയമായ പദ്ധതി ആവിഷ്കരിക്കണം- റസാഖ് പാലേരി









എടക്കര: വന്യജീവികളുടെ ആവാസ വ്യവസ്ഥയിൽ മനുഷ്യരുടെ കയ്യേറ്റം കാരണവും മറ്റും പല രൂപത്തിൽ മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വന്യജീവി ആക്രമങ്ങൾ ഉണ്ടാവുകയും ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുമ്പോൾ സന്ദർശനം നടത്തുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കലും മാത്രമാകരുത് സർക്കാറിന്റെ ഇടപെടൽ. 

തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ നടപ്പാക്കിയത് പോലെ വന്യജീവികൾക്ക് കാട്ടിനുള്ളിൽ ഭക്ഷണം ലഭ്യമാക്കിയും ആവാസ സൗകര്യങ്ങൾ ഒരുക്കിയും നാട്ടിലേക്ക് ഇറങ്ങുന്നതിൽ നിന്ന് അവയെ തടയാൻ പദ്ധതി ആവിഷ്കരിക്കാവുന്നതാണ്. വന്യജീവികളെ ജനവാസകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുന്ന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എടക്കരയിൽ നിന്ന് വയനാട്ടിലേക്കുള്ള എളുപ്പവഴി റോഡ് ആയി വികസിപ്പിക്കാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കണം. മണ്ഡലത്തിന്റെ ആരോഗ്യ മേഖലയിലെ അപര്യാപ്തതകളും പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.