ചാവശ്ശേരി ആവട്ടി -നടുവനാട് റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തു

ചാവശ്ശേരി ആവട്ടി -നടുവനാട് റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തു.


മട്ടന്നൂർ : റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ലോതർ.എൽ.പെരേരയുടെ നേതൃത്വത്തിൽ ചാവശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാവശ്ശേരി – ആവട്ടി -നടുവനാട് റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തു. ചെടി വടകര എൻ ഡി പി എസ് പ്രത്യേക കോടതിയിൽ ഹാജരാക്കുന്നതാണ്. പ്രതിയെ കുറിച്ച് അന്വേഷണം നടത്തിവരുന്നു.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സ്സൈസ്  ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ അഭിലാഷ് സി, സുരേഷ് കെ വി,   സിവിൽ എക്സ്സൈസ് ഓഫീസർ മാരായ  റിജുൻ സി വി, ധനുസ് പൊന്നമ്പത്ത് എന്നിവരും ഉണ്ടായിരുന്നു.