ഓടിക്കൊണ്ടിരിക്കെ പാനൂരിൽ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടു

കണ്ണൂര്‍: പാനൂരിനടുത്ത് മൊകേരിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാനൂര്‍ ടൗണിലെ പത്രം ഏജന്റ് ചെണ്ടയാട് സ്വദേശി മൂസയുടെ KL-58 A H 4983 എന്ന കൈനറ്റിക് ഗ്രീന്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 9മണിയോടെ മൊകേരി പുതുമ മുക്കിന് സമീപം വെച്ച് പത്ര വിതരണം നടത്തുമ്പോഴായിരുന്നു സംഭവം.
ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചുവെന്നാണ് മൂസ വ്യക്തമാക്കുന്നത്. പുക വന്ന ഉടനെ പെട്ടെന്ന് വണ്ടി നിര്‍ത്തി പുറത്തേക്ക് ഇറങ്ങിയതിനാലാണ് മൂസ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വണ്ടിയുടെ ടയര്‍ ഉള്‍പ്പടെ പൂര്‍ണ്ണമായും കത്തിനശിച്ചു.